National
പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി ഡി സതീശന്റെ ആദ്യ കൂടിക്കാഴ്ച ഇന്ന്
ഉച്ചയ്ക്കുശേഷം ധനമന്ത്രി നിര്‍മല സീതാരാമനെയും മുഖ്യമന്ത്രി കാണും
ന്യൂഡല്‍ഹി| കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയില്‍വച്ചാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. ഉച്ചയ്ക്കുശേഷം ധനമന്ത്രി നിര്‍മല സീതാരാമനെയും മുഖ്യമന്ത്രി കാണും. ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കേളത്തിന്റെ വികസനം ചര്‍ച്ചയായേക്കും. വിവിധ പദ്ധതികളുടെ നടത്തിപ്പിന് സര്‍ക്കാരിന് കേന്ദ്ര സഹായം ആവശ്യമാണ്. റെയില്‍വേ വികസനം, തുറമുഖ പദ്ധതികള്‍, എയിംസ്, മെട്രോ എന്നിവ കേരളത്തിന് കേന്ദ്രസഹായത്തോടെ നേടിയെടുക്കേണ്ട പദ്ധതികളാണ്. കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെ മുഖ്യമന്ത്രി കണ്ടിരുന്നു.
Content Highlights:
Kerala Chief Minister VD Satheesan is scheduled to meet Prime Minister Narendra Modi in New Delhi today at 11:15 AM. This marks his first official meeting with the Prime Minister since assuming office as the Chief Minister. The discussion is expected to focus heavily on securing central assistance for vital state development projects including AIIMS, railway infrastructure, and metro expansion. Additionally, the Chief Minister will also hold meetings with Union Finance Minister Nirmala Sitharaman today and Union Home Minister Amit Shah tomorrow.







