Connect with us

International

വില്യം വാല്‍ഷ് ഇന്‍ഡിഗോയുടെ പുതിയ സി ഇ ഒ

ബ്രിട്ടീഷ് എയര്‍വേയ്സ് മുന്‍ മേധാവിയാണ് വില്യം വാല്‍ഷ്.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്‍ഡിഗോയുടെ പുതിയ സി ഇ ഒ ആയി വില്യം വാല്‍ഷ് ചുമതലയേറ്റു.  ബ്രിട്ടീഷ് എയര്‍വേയ്സ് മുന്‍ മേധാവിയാണ് അദ്ദേഹം.

നേരത്തെ സി ഇ ഒ ആയിരുന്ന പീറ്റര്‍ എല്‍ബേഴ്‌സ് രാജിവെച്ചതിന് ഒഴിവിലാണ് വില്യം വാല്‍ഷിനെ നിയോഗിച്ചത്.

അടുത്തിടെ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ കടുത്ത പ്രതിസന്ധി നേരിട്ടതാണ് പീറ്റര്‍ എല്‍ബേഴ്‌സിന്റെ രാജിയിലേക്ക് നയിച്ചത്. ഈ മാസം പത്തിനായിരുന്നു രാജിവെച്ചത്. തുടര്‍ന്ന്, എയര്‍ലൈന്‍സിന്റെ മാനേജിങ് ഡയറക്ടര്‍ രാഹുല്‍ ഭാട്ടിയ സി ഇ ഒയുടെ താത്ക്കാലിക ചുമതല വഹിച്ചു വരികയായിരുന്നു.

 

---- facebook comment plugin here -----

Latest