Kerala
ബാലറ്റിലും ഇവിഎമ്മിലും പേര് തിരുത്തണം; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ കോടതിയെ സമീപിച്ചു
യഥാര്‍ത്ഥ പേരായ അഞ്ജലി പി വി വോട്ടര്‍മാര്‍ക്ക് പരിചിതമല്ലെന്നും ഇത് തനിക്ക് കിട്ടേണ്ട വോട്ടുകള്‍ കുറയ്ക്കുന്നതിന് കാരണമാകുമെന്നുമാണ് അഞ്ജലി നായര്‍ ഹര്‍ജിയില്‍ പറയുന്നു.
കൊച്ചി| തൃപ്പൂണിത്തുറ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാര്‍ത്ഥി നടി അഞ്ജലി നായര്‍ ബാലറ്റിലെയും വോട്ടിംഗ് യന്ത്രത്തിലെയും പേര് മാറ്റണം എന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു . തന്റെ പേര് ബാലറ്റിലും വോട്ടിംഗ് യന്ത്രത്തിലും അഞ്ജലി പി വി എന്നാണെന്നും ഇതിന് പകരം വോട്ടര്‍മാര്‍ക്ക് പരിചിതമായ അഞ്ജലി നായര്‍ എന്നാക്കിമാറ്റണമെന്നാണ് നടിയുടെ ആവശ്യം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പോസ്റ്ററുകളിലും പേര് അഞ്ജലി നായര്‍ എന്നാണെന്നും ബാലറ്റില്‍ പേര് മാറിയാല്‍ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകുമെന്നും അഞ്ജലി വ്യക്തമാക്കി. യഥാര്‍ത്ഥ പേരായ അഞ്ജലി പി വി വോട്ടര്‍മാര്‍ക്ക് പരിചിതമല്ലെന്നും ഇത് തനിക്ക് കിട്ടേണ്ട വോട്ടുകള്‍ കുറയ്ക്കുന്നതിന് കാരണമാകുമെന്നുമാണ് അഞ്ജലി നായര്‍ ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. തിരഞ്ഞെടുപ്പ് പ്രക്രിയ ഇത്രത്തോളമായ സമയം കോടതി ഇടപെടല്‍ പ്രായോഗികമാകുമോ എന്നതില്‍ സംശയമാണ്





