Connect with us

Kerala

മാനന്തവാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉഷാ വിജയന്റെ ഫ്ലക്സ് ബോർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ

കോൺഗ്രസ് പ്രവർത്തകൻ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു

Published

|

Last Updated

കല്‍പ്പറ്റ| വയനാട് മാനന്തവാടിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉഷാ വിജയന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ വള്ളിയൂര്‍ക്കാവിന് സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ എത്തിച്ച ബോര്‍ഡുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോൺഗ്രസ് പ്രവർത്തകൻ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു

മാനന്തവാടി മണ്ഡലത്തില്‍ തന്നെ തോല്‍പിക്കാന്‍ പാര്‍ട്ടിയുടെ അകത്ത് നിന്ന് തന്നെ പടയൊരുക്കം ഉണ്ടായിരുന്നുവെന്ന് മുന്‍ മന്ത്രി ജയലക്ഷ്മി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.തന്റെ നോട്ടീസുകളും പോസ്റ്ററുകളും പുഴയില്‍ വലിച്ചെറിയുന്ന സാഹചര്യം ഉണ്ടായിയെന്നും അത്തരത്തില്‍ ഒരു സാഹചര്യം ഇത്തവണ ആവര്‍ത്തിക്കരുതെന്നും ഒറ്റകെട്ടായി ഉഷാ വിജയനോടോപ്പം നില്‍കണമെന്നും പി കെ ജയലക്ഷ്മി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫിനെ വെട്ടിലാക്കി പിന്നെയും ആരോപണം ഉയരുന്നത്.

Latest