Connect with us

National

ശിവസേന തർക്കത്തിൽ ഉദ്ധവിന് തിരിച്ചടി; യഥാർഥ സേനയെ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

ജൂൺ 20 മുതൽ ഷിൻഡെയുടെ നേതൃത്വത്തിൽ 20 എംഎൽഎമാർ സൂറത്ത് വഴി ഗുവാഹത്തിയിലേക്ക് പോയതോടെയാണ് മഹാരാഷ്ട്ര ശിവസേനയിൽ തർക്കം ആരംഭിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | ശിവസേന തർക്കത്തിൽ ഉദ്ദവ് താക്കറേ പക്ഷത്തിന് വൻ തിരിച്ചടി. യഥാര്‍ഥ ശിവസേന ആരാണെന്ന് തീരുമാനിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണമെന്ന ഉദ്ദവ് താക്കറെയുടെ ആവശ്യം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തള്ളി. ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെതാണ് നടപടി. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾക്ക് ജസ്റ്റിസ് എൻ വി രമണയുടെ ബെഞ്ച് ഏർപെടുത്തിയ സ്റ്റേ നീക്കിയാണ് ഭരണഘടനാ ബഞ്ചിന്റെ സുപ്രധാന ഉത്തരവ്.

ജൂൺ 20 മുതൽ ഷിൻഡെയുടെ നേതൃത്വത്തിൽ 20 എംഎൽഎമാർ സൂറത്ത് വഴി ഗുവാഹത്തിയിലേക്ക് പോയതോടെയാണ് മഹാരാഷ്ട്ര ശിവസേനയിൽ തർക്കം ആരംഭിച്ചത്. ഇതിന് പിന്നാലെ ശിവസേനയുടെ 55 എംഎൽഎമാരിൽ 39 പേരും തങ്ങൾക്കൊപ്പമാണെന്ന് ഷിൻഡെ വിഭാഗം അവകാശപ്പെട്ടതിനെ തുടർന്ന് ഉദ്ധവ് താക്കറെ രാജിവച്ചു. തുടർന്ന് ബി.ജെ.പിയുമായി ചേര്‍ന്ന് ഷിൻഡേ വിഭാഗം പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു.

തുടര്‍ന്ന് കൂറുമാറ്റം, ലയനം, അയോഗ്യത തുടങ്ങിയ ഭരണഘടനാ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഉദ്ദവ് താക്കറെ സുപ്രീം കോടിതിയെ സമീപിക്കുകയായിരുന്നു. ഹരജി പരണിഗണിക്ക ജസ്റ്റിസ് എൻ രമണയുടെ ബെഞ്ച് വിഷയത്തിൽ അന്തിമ തീരുമാനം ഭരണഘടനാ ബഞ്ചിന് വിടുകയായിരുന്നു.

Latest