Connect with us

Uae

യു എ ഇ; കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

താപനില 43 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നേക്കാം

Published

|

Last Updated

അബൂദബി|യു എ ഇ യിൽ കടുത്ത ചൂടും ഉയർന്ന ഈർപ്പമുള്ള കാലാവസ്ഥയുമാണ് ജൂലൈ മാസത്തിൽ അനുഭവപ്പെടുകയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ സി എം) അറിയിച്ചു. ഈ വർഷത്തെ ഏറ്റവും ചൂടുകൂടിയ മാസങ്ങളിലൊന്നായ ജൂലൈയിൽ, ഇന്ത്യൻ മൺസൂൺ ന്യുനമർദം പോലുള്ള താപ ന്യുനമർദ സംവിധാനങ്ങൾ ശക്തമാകുന്നതാണ് മേഖലയിൽ താപനില കുത്തനെ ഉയരാൻ കാരണമാകുന്നത്.
കടുത്ത ചൂടിനൊപ്പം കിഴക്കൻ മലനിരകളുടെ സാന്നിധ്യം കൂടിയാകുമ്പോൾ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ മഴ പെയ്യാൻ കാരണമാകുന്ന സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ജൂലൈ പകുതിയോടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കൂടുതൽ മഴ ലഭിക്കുന്ന അന്തർ-ഉഷ്ണമേഖലാ സംഗമ മേഖലയുടെ സ്വാധീനവുമുണ്ടായേക്കാം. രാത്രിയിലും പുലർച്ചെയും തെക്കുകിഴക്കൻ കാറ്റും പകൽ സമയങ്ങളിൽ വടക്കൻ കാറ്റും വീശാൻ സാധ്യതയുണ്ട്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ദീർഘകാല രേഖകൾ പ്രകാരം ജൂലൈ മാസത്തിലെ ശരാശരി താപനില 34.6 ഡിഗ്രി സെൽഷ്യസിനും 37.2 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ഈ കാലയളവിലെ ശരാശരി ഉയർന്ന താപനില 39.7 ഡിഗ്രി സെൽഷ്യസ് മുതൽ 43.8 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 29.1 ഡിഗ്രി സെൽഷ്യസ് മുതൽ 31.4 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും.
Content Highlights:
The UAE National Center of Meteorology reported that July will bring extreme heat and high humidity across the country. Thermal low-pressure systems including the Indian monsoon low are driving the temperature rise. Average maximum temperatures are expected to range between 39.7°C and 43.8°C.

Latest