Connect with us

Kerala

അമ്പൂരിയിലെ മൂന്ന് വയസുകാരിയുടെ മരണം: അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു

കഴിഞ്ഞ ദിവസമായിരുന്നു മൂന്നുവയസുകാരി വാഹനാപകടത്തില്‍ മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| അമ്പൂരിയില്‍ വാഹനാപകടത്തില്‍ മരിച്ച മൂന്ന് വയസുകാരി ഋതുവേദയുടെ അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരെ ഉടന്‍ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു മൂന്നുവയസുകാരി വാഹനാപകടത്തില്‍ മരിച്ചത്. അമ്പൂരി കുമ്പിച്ചല്‍കടവ് പാലത്തില്‍ വെച്ചായിരുന്നു സംഭവം. കുടുംബത്തോടൊപ്പം പാലം കാണാന്‍ എത്തിയതായിരുന്നു മൂന്നുവയസുകാരി. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്കിന്റെ പ്രശ്നം മൂലം വാഹനം മുന്നോട്ട് ഉരുണ്ട് നീങ്ങിയാണ് അപകടമുണ്ടായത്. അപകടത്തില്‍ കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു.

ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Content Highlights:
The mother of three-year-old Rithuveda, who died in a recent car accident in Amboori, attempted suicide. Nisha was rushed to a private hospital in Kattakkada for treatment. The toddler died earlier after their parked vehicle rolled forward due to a handbrake failure on Kumbichalkadavu bridge.

Latest