Connect with us

Kerala

പാലായിലേത് പ്രാദേശിക വിഷയം; സ്വതന്ത്രമുന്നണിയെ ഒപ്പം കൂട്ടുന്നത് പല അപകടങ്ങളുമുണ്ടാക്കും: ജോസ് കെ മാണി

അവിശ്വാസം സംബന്ധിച്ചൊക്കെ കേരള കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം തീരുമാനിക്കും.

Published

|

Last Updated

തിരുവനന്തപുരം |  പാലായില്‍ ഇപ്പോള്‍ ഉള്ളത് പ്രാദേശികമായ വിഷയമാണെന്ന് ജോസ് കെ മാണി. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രാദേശിക നേതൃത്വം തീരുമാനമെടുക്കും.സ്വതന്ത്ര മുന്നണിക്കൊപ്പം ഒരു സഹകരണത്തിനും ഇല്ലെന്ന് മുന്‍പ് തന്നെ കേരളാ കോണ്‍ഗ്രസ് എം വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു

സ്വതന്ത്ര കൂട്ടായ്മയെ ഒപ്പം കൂട്ടുന്നത് പല അപകടങ്ങള്‍ക്കും കാരണമാകുമെന്ന് മുന്‍കൂട്ടി കണ്ടിട്ടുണ്ട്. നിലവിലുള്ളത് യുഡിഎഫിന്റെ ആഭ്യന്തര പ്രശ്‌നമാണ്. അവിശ്വാസം സംബന്ധിച്ചൊക്കെ കേരള കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം തീരുമാനിക്കും. പാലാ അനാഥമായി പോകാന്‍ പാടില്ല. കഴിഞ്ഞ ആറുമാസമായി പാലായില്‍ ഭരണം നടക്കുന്നില്ല എന്നും ജോസ് കെ മാണി ആരോപിച്ചു.

Content Highlights: Jose K Mani stated that the ongoing issue in Pala is purely local and the regional leadership of Kerala Congress M will make the final decision. He warned that aligning with independent fronts could lead to significant risks. He also criticized that Pala has lacked proper governance for six months.

 

---- facebook comment plugin here -----

Latest