Connect with us

Uae

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ കൗൺസിലിൽ അംഗത്വത്തിനായി യു എ ഇ

സെപ്തംബർ 23 മുതൽ ഒക്ടോബർ മൂന്ന് വരെ കാനഡയിലെ മോൺട്രിയലിൽ നടക്കുന്ന 42-ാമത് ഐ സി എ ഒ ജനറൽ അസംബ്ലിയിലെ തിരഞ്ഞെടുപ്പിൽ അടുത്ത മൂന്ന് വർഷത്തേക്കാണ് യു എ ഇ മത്സരിക്കുന്നത്.

Published

|

Last Updated

ദുബൈ|അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കുന്നതിനായി യു എ ഇ നാമനിർദേശം സമർപ്പിച്ചു. സെപ്തംബർ 23 മുതൽ ഒക്ടോബർ മൂന്ന് വരെ കാനഡയിലെ മോൺട്രിയലിൽ നടക്കുന്ന 42-ാമത് ഐ സി എ ഒ ജനറൽ അസംബ്ലിയിലെ തിരഞ്ഞെടുപ്പിൽ അടുത്ത മൂന്ന് വർഷത്തേക്കാണ് യു എ ഇ മത്സരിക്കുന്നത്. ഐ സി എ ഒയിലെ യു എ ഇ മിഷന്റെ സ്ഥിരം പ്രതിനിധി സഈദ് അൽ സുവൈദിയാണ് ഇക്കാര്യം അറിയിച്ചത്. ഈ പരിപാടിയിൽ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി സി എ എ) ഉന്നതതല പ്രതിനിധി സംഘത്തെ അയക്കും.
സാമ്പത്തിക, ടൂറിസം മന്ത്രിയും ഐ സി എ ഒ ഡയറക്ടർ ബോർഡ് ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മർറിയാണ് യു എ ഇ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകുന്നത്. 1972-ലാണ് യു എ ഇ ഐ സി എ ഒ-യിൽ ചേർന്നത്. 2007-ൽ ഐ സി എ ഒ കൗൺസിലിൽ ആദ്യമായി അംഗത്വം നേടിയത് മുതൽ സിവിൽ ഏവിയേഷൻ മേഖലയിൽ യു എ ഇയുടെ അന്താരാഷ്ട്ര സാന്നിധ്യം വർധിച്ചിട്ടുണ്ട്.