Ongoing News
യു എ ഇയിൽ നാളെ മുതൽ ക്ലാസ്റൂം അധ്യയനം പുനരാരംഭിക്കും; സ്കൂളുകളും സർവകലാശാലകളും തുറക്കാൻ അനുമതി
വിദ്യാഭ്യാസ മേഖലയിലുള്ളവരുടെ സുരക്ഷയും പഠന പ്രക്രിയയുടെ തുടർച്ചയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നടത്തിയ വിശകലനത്തിന് ശേഷമാണ് നേരിട്ടുള്ള പഠനത്തിലേക്ക് മാറാൻ തീരുമാനിച്ചത്.
ദുബൈ | യു എ ഇയിലെ വിദ്യാലയങ്ങളിൽ തിങ്കളാഴ്ച (മെയ് 11) മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. താൽക്കാലികമായി ഏർപ്പെടുത്തിയിരുന്ന ഓൺലൈൻ പഠന രീതിക്ക് ശേഷമാണ് സ്കൂളുകളിലേക്കും സർവകലാശാലകളിലേക്കും വിദ്യാർത്ഥികൾ തിരിച്ചെത്തുന്നത്. ഞായറാഴ്ചയാണ് മന്ത്രാലയം ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.
നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം അധ്യയന രീതിയെക്കുറിച്ചുള്ള തീരുമാനം ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്ന് അധികൃതർ നേരത്തെ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിലുള്ളവരുടെ സുരക്ഷയും പഠന പ്രക്രിയയുടെ തുടർച്ചയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നടത്തിയ വിശകലനത്തിന് ശേഷമാണ് നേരിട്ടുള്ള പഠനത്തിലേക്ക് മാറാൻ തീരുമാനിച്ചത്.
ദുബൈയിലെ സ്കൂളുകളിലും തിങ്കളാഴ്ച മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെ എച്ച് ഡി എ) അറിയിച്ചു. ഇതോടെ എമിറേറ്റിലെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും ക്യാമ്പസുകളിലെത്തി പഠനം തുടരാനാകും.
Summary
The UAE Ministry of Education has announced that all schools and universities will return to in-person learning starting Monday, May 11, 2026. This decision follows a temporary shift to remote learning and a comprehensive safety assessment by relevant authorities. Dubai’s KHDA has also confirmed that schools in the emirate will welcome students back to campuses on the same day.







