Uae
യു എ ഇ പ്രസിഡന്റ് അസർബൈജാനിൽ
ഫുസൂലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശൈഖ് മുഹമ്മദിനെ അസർബൈജാൻ പ്രസിഡന്റ്ഇൽഹാം അലിയെവും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.

അബൂദബി|യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ഔദ്യോഗിക സന്ദർശനത്തിനായി അസർബൈജാനിലെ കാരാബാഖിലെത്തി. ഫുസൂലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശൈഖ് മുഹമ്മദിനെ അസർബൈജാൻ പ്രസിഡന്റ്ഇൽഹാം അലിയെവും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്‌പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ, യു എ ഇ പ്രസിഡന്റ് ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്്നൂൻ അൽ നഹ്്യാൻ, മറ്റ് മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യു എ ഇ പ്രസിഡന്റിനൊപ്പമുണ്ട്.
---- facebook comment plugin here -----