Connect with us

From the print

യു എ ഇ സംഘടനയുടെ സമൂഹ വിവാഹം: വെടിയൊച്ചകൾക്കിടെ 300 ഗസ്സക്കാർ പുതുജീവിതത്തിലേക്ക്

ദീർഘകാലമായി ദുരിതമനുഭവിക്കുന്ന ഗസ്സക്കാർക്ക് ചെറുതെങ്കിലും സന്തോഷം നൽകുന്നതായി വിവാഹവേദി

Published

|

Last Updated

ഗസ്സ സിറ്റി | മധ്യഗസ്സയിൽ ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തിൽ 300 പേർക്ക് മാംഗല്യം. ദാർ അൽ ബലാഹിലെ അൽ അഖ്‌സ ആശുപത്രിക്ക് സമീപം സംഘടിപ്പിച്ച സമൂഹ വിവാഹത്തിൽ 300 വധൂവരന്മാരാണ് വിവാഹിതരായത്. ദീർഘകാലമായി ദുരിതമനുഭവിക്കുന്ന ഗസ്സക്കാർക്ക് ചെറുതെങ്കിലും സന്തോഷം നൽകുന്നതായി വിവാഹവേദി. പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളുൾപ്പെടെ 20,000ത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ- മാനുഷിക സംഘടനയായ ഗാലന്റ് നൈറ്റ് -3യുടെ നേതൃത്വത്തിലായിരുന്നു പരിപാടി. രജിസ്റ്റർ ചെയ്ത ആയിരത്തോളം പേരിൽ നിന്നാണ് 300 വധൂവരന്മാരെ തിരഞ്ഞെടുത്തത്.

വിവാഹച്ചെലവിന് പുറമേ ദമ്പതികൾക്ക് വീടുകൾ ഒരുക്കാനുള്ള സാമ്പത്തിക സഹായവും ഗാലന്റ് നൈറ്റ്-3 കൈമാറി.

Latest