Connect with us

International

വൈറ്റ്ഹൗസില്‍ അത്താഴ വിരുന്നിനിടെ വെടിയൊച്ച; ട്രംപ് തലതാഴ്ത്തി സുരക്ഷിതനാകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിരുന്നിലായിരുന്നു വെടിയൊച്ച മുഴങ്ങിയത്. ഡൊണാള്‍ഡ് ട്രംപിനെ ഉടന്‍ വേദിയില്‍ നിന്ന് മാറ്റി.

Published

|

Last Updated

വാഷിങ്ടണ്‍ | വൈറ്റ് ഹൗസില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിനിടെ വെടിയൊച്ച. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിരുന്നിലായിരുന്നു വെടിയൊച്ച മുഴങ്ങിയത്.

വാഷിങ്ടണ്‍ ഡി സിയിലെ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചിരുന്നത്. ട്രംപ് തലതാഴ്ത്തി സുരക്ഷിതനാകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിനെ ഉടന്‍ വേദിയില്‍ നിന്ന് മാറ്റി.

ഇറാനെതിരായ യുദ്ധം യു എസില്‍ ട്രംപിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റിന് ജനപിന്തുണ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Latest