Connect with us

Kerala

വെടിക്കെട്ട് പുര ദുരന്തം വര്‍ണാഭ കുറയ്ക്കും; തൃശൂര്‍ പൂരം ഇന്ന്

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ഇരു ദേവസ്വങ്ങളും പൂര്‍ത്തിയാക്കി.

Published

|

Last Updated

തൃശൂര്‍ | ചെറു പൂരങ്ങളോടെ തൃശൂര്‍ പൂരത്തിന് തുടക്കമായി. ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങിയിട്ടുണ്ട്. കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് നീങ്ങുന്ന ചടങ്ങിനും ആരംഭമായി. 14 പേരുടെ മരണത്തിനിടയാക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ വന്‍ ദുരന്തം തൃശൂര്‍ പൂരത്തിന്റെ വര്‍ണാഭ കുറയ്ക്കും. വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ഇരു ദേവസ്വങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

രാവിലെ ഏഴിന് തിരുവമ്പാടി വിഭാഗം പറയെടുപ്പുകളോടെ മഠത്തിലേക്ക് എഴുന്നള്ളും. മഠത്തില്‍ വരവ് പഞ്ചവാദ്യം രാവിലെ 11.30നും ഇലഞ്ഞിത്തറ മേളം ഉച്ചക്കുശേഷം 2.30ഓടെയും നടക്കും. കുടമാറ്റം 15 മിനുട്ട് മാത്രമേ ഉണ്ടാവൂ. വെടിക്കെട്ടിനു പകരം കതിന പൊട്ടിക്കും. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നതിനായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ചെമ്പൂക്കാവിലെത്തിയിട്ടുണ്ട്. മഠത്തില്‍ വരവ് പകല്‍ മൂന്നോടെ നായ്ക്കനാല്‍ പന്തലില്‍ അവസാനിച്ച് പാണ്ടിമേളം ആരംഭിക്കും. പാണ്ടിമേളത്തോടെ ശ്രീമൂലസ്ഥാനത്തേയ്ക്ക് നീങ്ങും. പാറമേക്കാവ് വിഭാഗം ഞായര്‍ പകല്‍ 12ന് പുറത്തേക്കെഴുന്നെള്ളും. 5.30ന് തെക്കോട്ടിറക്കവും 15 മിനുട്ട് നീളുന്ന പ്രതീകാത്മക കുടമാറ്റവും നടക്കും. ഇരുവിഭാഗങ്ങളുടെയും രാത്രി എഴുന്നള്ളിപ്പും തിങ്കളാഴ്ച പകല്‍പ്പൂരവും ഉച്ചക്ക് ഉപചാരം ചൊല്ലിപ്പിരിയലും പതിവുപോലെ നടക്കും.

കണിമംഗലം വിഭാഗമാണ് ആദ്യം വടക്കുംനാഥ ക്ഷേത്രത്തിലെത്തുക. തുടര്‍ന്ന് മറ്റ് ഏഴ് ദേശങ്ങളുടെയും എഴുന്നള്ളിപ്പുണ്ടാകും. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന സാമ്പിള്‍ വെടിക്കെട്ടും തിങ്കളാഴ്ച പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ടും ഒഴിവാക്കി.

 

---- facebook comment plugin here -----

Latest