Connect with us

From the print

സുന്നി വിദ്യാഭ്യാസ ബോർഡ്:  സയ്യിദ് അലി ബാഫഖി, സുൽത്വാനുൽ ഉലമ, കുമ്പോൽ തങ്ങൾ സാരഥികൾ

കോഴിക്കോട് സമസ്ത സെന്ററിൽ ചേർന്ന വിദ്യാഭ്യാസ ബോർഡിന്റെ വാർഷിക കൗൺസിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ പട്ടുവം കെ പി അബൂബക്കർ മൗലവി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കോഴിക്കോട് | കേരളം ഉൾപ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും ഗൾഫ് മേഖലകളിലുമായി വ്യാപിച്ചുകിടക്കുന്ന മദ്‌റസകളുടെ ആധികാരിക നേതൃത്വമായ സുന്നി വിദ്യാഭ്യാസ ബോർഡ് സാരഥികളായി സയ്യിദ് അലി ബാഫഖി തങ്ങൾ (പ്രസിഡന്റ്), സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ (ജനറൽ സെക്രട്ടറി) സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

കോഴിക്കോട് സമസ്ത സെന്ററിൽ ചേർന്ന വിദ്യാഭ്യാസ ബോർഡിന്റെ വാർഷിക കൗൺസിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ പട്ടുവം കെ പി അബൂബക്കർ മൗലവി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, സി മുഹമ്മദ് ഫൈസി, സുലൈമാൻ സഖാഫി മാളിയേക്കൽ, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം എന്നിവരെ വൈസ് പ്രസിഡന്റുമാരായും പ്രൊഫ. എ കെ അബ്ദുൽഹമീദ്, എൻ അലി അബ്ദുല്ല, പ്രൊഫ. കെ എം എ റഹീം, സി പി സൈതലവി, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, അഡ്വ. എ കെ ഇസ്മാഈൽ വഫ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികൾക്കും യോഗം രൂപം നൽകി. എൻ അലി അബ്ദുല്ല വാർഷിക റിപോർട്ടും സി പി സൈതലവി ചെങ്ങര വാർഷിക കണക്കും അവതരിപ്പിച്ചു.

പ്രൊഫ. എ കെ അബ്ദുൽഹമീദ് സ്വാഗതവും പ്രൊഫ. കെ എം എ റഹീം നന്ദിയും പറഞ്ഞു.
ത്വാഹാ തങ്ങൾ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ്, അബൂഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, പി എസ് കെ മൊയ്തു ബാഖവി മാടവന, അബ്ദുർറഹ്‌മാൻ ഫൈസി മാരായമംഗലം, അലവി സഖാഫി കൊളത്തൂർ, മജീദ് കക്കാട്, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുർറഹ്‌മാൻ ദാരിമി കൂറ്റമ്പാറ, അബ്ദുർറഹ്‌മാൻ ദാരിമി സീഫോർത്ത്, പി സി ഇബ്റാഹീം മാസ്റ്റർ, സുലൈമാൻ സഖാഫി കുഞ്ഞുകുളം, ഇ യഅ്ഖൂബ് ഫൈസി, മുഹമ്മദ് പറവൂർ, അബ്ദുർറഹ്‌മാൻ മദനി ജപ്പു, കെ കെ എം കാമിൽ സഖാഫി മംഗലാപുരം, പ്രൊഫ. യു സി മജീദ്, ഡോ. ഹാജി എം എ നാസർ ഹിശാമി, കെ കെ മുഹമ്മദലി ഫൈസി, ഹാമിദ് ചൊവ്വ, സ്വാദിഖ് വെളിമുക്ക് സംസാരിച്ചു.

---- facebook comment plugin here -----

Latest