Connect with us

Uae

യു എ ഇ ജി ഡി പി 1.4 ട്രില്യൺ ദിർഹത്തിലെത്തി

മുൻ വർഷത്തെ അപേക്ഷിച്ച് 5.1 ശതമാനം വളർച്ച രേഖപ്പെടുത്തി

Published

|

Last Updated

ദുബൈ|കഴിഞ്ഞ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ യു എ ഇയുടെ ജി ഡി പി (ജി ഡി പി) 1.4 ട്രില്യൺ ദിർഹത്തിലെത്തിയതായി സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു. മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.1 ശതമാനം വളർച്ചയാണ് രാജ്യം കൈവരിച്ചത്. യു എ ഇയുടെ സാമ്പത്തിക നയങ്ങളുടെ വിജയവും നിക്ഷേപകർക്ക് രാജ്യം നൽകുന്ന സുരക്ഷിതമായ അന്തരീക്ഷവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെഡറൽ കോംപറ്റിറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം എണ്ണയിതര ജി ഡി പിയിൽ 6.1 ശതമാനം വളർച്ചയുണ്ട്. ഒരു ട്രില്യൺ ദിർഹത്തിലധികം മൂല്യം എണയിതര മേഖലകളിൽ നിന്ന് മാത്രമായി ലഭിച്ചു. “വി യു എ ഇ 2031′ എന്ന ദർശനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ ജി ഡി പി മൂന്ന് ട്രില്യൺ ദിർഹത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദേശീയ ഡാറ്റാ സംവിധാനങ്ങളുടെ കാര്യക്ഷമതയും സർക്കാർ നയങ്ങളുടെ ഏകോപനവുമാണ് ഈ പുരോഗതിക്ക് കാരണമെന്ന് ഫെഡറൽ കോംപറ്റിറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ ഡയറക്ടർ ഹനാൻ മൻസൂർ അഹ്്ലി പറഞ്ഞു.
വാണിജ്യ, നിർമാണ മേഖലകളാണ് വളർച്ചയിൽ മുന്നിൽ നിൽക്കുന്നത്. ധനകാര്യ, ഇൻഷുറൻസ് മേഖല ഒമ്പത് ശതമാനം വളർച്ചയോടെ ഒന്നാം സ്ഥാനത്തെത്തി. നിർമാണ പ്രവർത്തനങ്ങൾ 8.7 ശതമാനവും റിയൽ എസ്റ്റേറ്റ് മേഖല 7.9 ശതമാനവും വളർച്ച രേഖപ്പെടുത്തി.
---- facebook comment plugin here -----

Latest