Kerala
ആര്‍എസ്പി സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ് ഷിബു ബേബി ജോണ്‍
മുന്‍ സംസ്ഥാന സെക്രട്ടറി എ എ അസീസാണ് തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ നയിക്കുക.
കൊല്ലം | നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ് ഷിബു ബേബി ജോണ്‍.മുന്‍ സംസ്ഥാന സെക്രട്ടറി എ എ അസീസാണ് തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ നയിക്കുക.
അതേസമയം, സീറ്റുകള്‍ വച്ചു മാറുന്നതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ആര്‍എസ്പി നേതാക്കാള്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. ഇടുക്കിയില്‍ വച്ചാണ് ചര്‍ച്ച.
ഇരവിപുരത്ത് എന്‍ കെ പ്രേമചന്ദ്രന്റെ മകന്‍ കാര്‍ത്തിക് മത്സരിക്കണം എന്നാണ് ഭൂരിപക്ഷ അഭിപ്രായം. സജി ഡി ആനന്ദും പരിഗണനയിലുണ്ട്. ഈ മാസം 24ന് മണ്ഡലം കമ്മിറ്റികള്‍ ചേരാനും തീരുമാനമായിട്ടുണ്ട്. മണ്ഡലം കമ്മറ്റിയില്‍ ഭൂരിപക്ഷം നേടിയാല്‍ കാര്‍ത്തിക്ക് സ്ഥാനാര്‍ഥിത്വം ഉറപ്പിക്കും







