Connect with us

Obituary

പാണാവള്ളി എം വൈ അബ്ദുല്ലാ ദാരിമി അല്‍ ഖാദിരി അന്തരിച്ചു

ഖബറടക്കം വൈകുന്നേരം നാലിന് പാണാവള്ളി ജുമാ മസ്ജിദില്‍

Published

|

Last Updated

ആലപ്പുഴ | പ്രമുഖ മതപണ്ഡിതനും ആത്മീയ ചികിത്സകനും സമസ്ത ജില്ലാ മുശാവറ അംഗവുമായ
പാണാവള്ളി പൊന്നിട്ട കൊട്ടാരം എം വൈ അബ്ദുല്ല മുസ്ലിയാര്‍ (68) അന്തരിച്ചു. പ്രമുഖ സൂഫിവര്യന്‍ പഴുന്നാന ശൈഖ് യൂസുഫുല്‍ ഖാദിരി(ന:മ)യുടെ മകനാണ്.

ആത്മീയ ചികിത്സാ രംഗത്ത് കേരളത്തിനകത്തും പുറത്തുമായി വലിയ ശിഷ്യസമ്പത്തുള്ള ഉസ്താദ് ചേര്‍ത്തല താലൂക്ക് ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കൂടിയാണ്. ആലപ്പുഴ ജില്ലയിലെ പ്രമുഖ മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ ഹികമിന്റെ സ്ഥാപകനാണ്.

ഭാര്യ: അദീബ. മക്കള്‍: ഡോ. ലുഖ്മാന്‍(യൂനാനി ക്ലിനിക്, നെട്ടൂര്‍), ബുര്‍ഹാന്‍ ( കൊട്ടാരം ജ്വല്ലറി, കാക്കനാട്), ലു ബാബ, ഫാത്വിമ, ബഹ്ജ. മരുമക്കള്‍: ഹാരിസ് നീര്‍ക്കുന്നം (ദുബൈ), ഇജാസ് നൂറാനി (കാസര്‍കോട്), അന്‍വര്‍ സിദ്ദീഖി (ദാറുല്‍ഹികം മാനേജര്‍).

ആത്മീയ ചികിത്സാ രംഗത്തെ ഗവേഷണ പഠനങ്ങള്‍ക്കായി പാണാവള്ളിയില്‍ ഉസ്താദ് സ്ഥാപിച്ച സിം അക്കാദമി അങ്കണത്തില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഖബറടക്കം.

 

 

 

---- facebook comment plugin here -----

Latest