Connect with us

Kerala

'താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചതാണ്'; സിപിഎം ജില്ലാ കമ്മറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് വീണ ജോര്‍ജ്

ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത രീതിയും വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാത്ത പെരുമാറ്റവും ആണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന വിമര്‍ശനവും ഉയര്‍ന്നതോടെയാണ് മന്ത്രി പൊട്ടിത്തെറിച്ചത്.

Published

|

Last Updated

പത്തനംതിട്ട  | സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലുയര്‍ന്ന വിമര്‍ശങ്ങളോട് അതിരൂക്ഷമായി പ്രതികരിച്ച് വീണാ ജോര്‍ജ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നു അറിയിച്ചിട്ടും നിര്‍ബന്ധിച്ച് മത്സരിപ്പിക്കുകയായിരുന്നുവെന്ന് വീണ ജോര്‍ജ് പറഞ്ഞു. തന്നെ ഒഴിവാക്കണമെന്നു ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നെന്നു. എന്നാല്‍ മത്സരിക്കാന്‍ മറ്റാരുമില്ലെന്നും താന്‍ തന്നെ മത്സരിക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് മത്സരിച്ചതെന്നും വീണാ ജോര്‍ജ് പറഞ്ഞു.

വീണാ ജോര്‍ജിനെ പരാജയപ്പെടുത്താന്‍ ഒരുവിഭാഗം നേതാക്കള്‍ ശ്രമിച്ചെന്ന ആരോപണവും യോഗത്തില്‍ ഉണ്ടായി.ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ തുടരുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വീണയ്ക്കെതിരെ നേതാക്കള്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത രീതിയും വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാത്ത പെരുമാറ്റവും ആണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന വിമര്‍ശനവും ഉയര്‍ന്നതോടെയാണ് മന്ത്രി പൊട്ടിത്തെറിച്ചത്.

ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ രൂക്ഷവിമര്‍ശനനം ഉയര്‍ന്നിരുന്നു. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്നും ഭരണംപോയിട്ടും വീണ്ടും നേതാവാകുന്നത് ശരിയല്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

Latest