Connect with us

Saudi Arabia

ഹജ്ജ് : മിനായിലെ എമര്‍ജന്‍സി ആശുപത്രിയുടെ ശേഷി വര്‍ധിപ്പിക്കുന്നു;മിന എമര്‍ജന്‍സി ഹോസ്പിറ്റല്‍-2 സജ്ജമായി

കിദാന ഡെവലപ്മെന്റ് കമ്പനി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക

Published

|

Last Updated

മിന |  ഹജ്ജ് വേളയില്‍ മിനായിലെ തീര്‍ത്ഥാടകരുടെ ഒത്തുചേരല്‍ പ്രദേശങ്ങള്‍ക്ക് സമീപം അടിയന്തരാവസ്ഥകള്‍ കൈകാര്യം ചെയ്യുന്നതിനും അടിയന്തര പരിചരണം നല്‍കുന്നതിനുമുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ കഴിവ് ശക്തിപ്പെടുത്തുക എന്നലക്ഷ്യത്തോടെ മിനായിലെ എമര്‍ജന്‍സി ആശുപത്രി-2 സജ്ജമായതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

ഹജ്ജ് തീര്‍ത്ഥാടന വേളയില്‍ ഹാജിമാര്‍ ദുല്‍ഹിജ്ജ എട്ട് മുതല്‍ പതിമൂന്ന് വരെ കഴിയുന്ന ജനലക്ഷങ്ങളാണ് തമ്പുകളുടെ നഗരി എന്നറിയപ്പെടുന്ന മിനായില്‍ താമസിക്കുക. അടിയന്തര സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ക്ക് മികച്ച ചികിത്സലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കിദാന ഡെവലപ്മെന്റ് കമ്പനി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് 18,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളോടുകൂടിയ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്

മൂന്ന് നിലകളുടെയും ഒരു അനെക്‌സിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ബെഡുകളുടെ എണ്ണം 400ആയി ഉയരും. ആശുപത്രിയിലേക്ക് എത്തിച്ചേരുന്നതിനായി ആശുപത്രിയെ പുതിയ പാലം വഴി മിന എമര്‍ജന്‍സി ഹോസ്പിറ്റല്‍ 1 മായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്

ഹജ്ജ്വേളയില്‍ തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ,58 സ്റ്റാന്‍ഡേര്‍ഡ് ആംബുലന്‍സുകള്‍, 23 ആംബുലന്‍സ് ഗോള്‍ഫ് കാര്‍ട്ടുകള്‍, 12 റാപ്പിഡ് ഇന്റര്‍വെന്‍ഷന്‍ ടീമുകള്‍ എന്നിവ ഉള്‍പ്പെടെ 270 ലധികം ആംബുലന്‍സ് യൂണിറ്റുകളാണ് അതോറിറ്റി വിന്യസിച്ചിരിക്കുന്നത് . തിരക്കേറിയ പ്രദേശങ്ങളിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിനായി ആംബുലന്‍സ് മോട്ടോര്‍സൈക്കിളുകള്‍, സ്‌കൂട്ടറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയും ഇതിനകം സജ്ജമായിട്ടുണ്ട്

 

Latest