Kerala
ദേശീയപാത 66ല്‍ തകര്‍ന്ന ആറുവരി പാതക്ക് പകരമുള്ള വയഡക്ട് ഗതാഗതത്തിനായി തുറന്നു കൊടുത്തു
ഇതോടെ കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന ഗതാഗത കുരുക്കിന് പരിഹാരമാകും
മലപ്പുറം | ദേശീയപാത 66-ല്‍ കൂരിയാട് തകര്‍ന്ന ആറുവരി പാതക്ക് പകരം നിര്‍മിച്ച വയഡക്ട് ഗതാഗതത്തിനായി ഭാഗികമായി തുറന്നു കൊടുത്തു. 40 അടി ഉയരത്തില്‍ മണ്ണു നിറച്ച് നിര്‍മിച്ച ആറു വരി പാത കഴിഞ്ഞ മേയില്‍ തകര്‍ന്നതിനിടെ തുടര്‍ന്നാണ് വയഡക്ട് നിര്‍മിച്ചത്. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന ഗതാഗത കുരുക്കിന് പരിഹാരമാകും
കുരിയാടിനും കൊളപ്പുറത്തിനും ഇടയില്‍ 380 മീറ്റര്‍ നീളമുള്ള വയഡക്റ്റ്, 2025 മേയില്‍ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ തകര്‍ന്ന എലിവേറ്റഡ് റോഡിന് പകരമായാണ് നിര്‍മിച്ചിരിക്കുന്നത്. പുതിയ പാത തുറന്നതോടെ തിരക്കേറിയ ദേശീയപാത ഇടനാഴിയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.എറണാകുളംകോഴിക്കോട് ദിശയിലേക്കുള്ള മറുവശത്തെ കാരിയേജ് വേയും പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണെന്നും, ഞായറാഴ്ച അത് ഗതാഗതത്തിനായി തുറന്നു കൊടുക്കാനാകുമെന്നും ദേശീയപാത അധികൃതര്‍ അറിയിച്ചു.
ടാറിംഗ് ഏതാണ്ട് പൂര്‍ത്തിയായിരിക്കെ കഴിഞ്ഞ വര്‍ഷം മെയില്‍ നികത്തിയ മണ്ണിന്റെ സമ്മര്‍ദ്ദം താങ്ങാനാകാതെ സംരക്ഷണഭിത്തികള്‍ തകര്‍ന്നു. തുടര്‍ന്ന് മണ്ണ് സമീപത്തെ നെല്‍വയലുകളിലേക്ക് ഒഴുകിപ്പോകുകയും, ഏകദേശം 40 അടി ഉയരത്തിലുണ്ടായിരുന്ന എലിവേറ്റഡ് റോഡ് ഇടിഞ്ഞുവീഴുകയുമായിരുന്നു
സംഭവ സ്ഥലം സന്ദര്‍ശിച്ച വിദഗ്ധ സംഘം തകര്‍ന്ന ഭാഗത്തിന് പകരം വയഡക്റ്റ് പാലം നിര്‍മിക്കാന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു. നിര്‍മാണ ജോയിന്റുകള്‍ പൂരിപ്പിക്കല്‍, മീഡിയന്‍ ഡിവൈഡറുകള്‍ സ്ഥാപിക്കല്‍, റോഡ് മാര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടെയുള്ള അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയായതായി ദേശീയപാത അധികൃതര്‍ അറിയിച്ചു.







