International
ഇറാന്റെ വിപ്ലവസേനക്കെതിരായ നടപടി; ബഹ്‌റൈന് പൂര്‍ണ പിന്തുണയുമായി യു എ ഇ
പരമാധികാരവും സ്ഥിരതയും സംരക്ഷിക്കാനുള്ള ബഹ്‌റൈന്റെ എല്ലാ നീക്കങ്ങള്‍ക്കും യു എ ഇ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍.
അബൂദബി | ബഹ്‌റൈന്‍, ഇറാന്റെ വിപ്ലവസേനയുമായി ബന്ധപ്പെട്ട സംഘടനക്കെതിരെ സ്വീകരിച്ച ശക്തമായ നടപടികളെ യു എ ഇ പ്രശംസിച്ചു. രാജ്യത്തിന്റെ പരമാധികാരവും സ്ഥിരതയും സംരക്ഷിക്കാന്‍ ബഹ്‌റൈന്‍ സ്വീകരിക്കുന്ന എല്ലാ നീക്കങ്ങള്‍ക്കും യു എ ഇ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.
ബഹ്‌റൈന്റെ സുരക്ഷാ ഏജന്‍സികളുടെ കാര്യക്ഷമതയെയും ജാഗ്രതയെയും അദ്ദേഹം അഭിനന്ദിച്ചു. വിനാശകരമായ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന സംഘടനയെ കണ്ടെത്തുന്നതിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിലും ബഹ്‌റൈന്‍ നേടിയ വിജയം പ്രശംസാര്‍ഹമാണ്.
വിദേശ അജണ്ടകളുമായി ബന്ധപ്പെട്ട എല്ലാത്തരം ഭീകരതയെയും ഭീകര സംഘടനകളെയും യു എ ഇ നിരാകരിക്കുന്നതായും ശൈഖ് നഹ്യാന്‍ വ്യക്തമാക്കി.







