Uae
യു എ ഇ; വിമാന സർവീസുകൾക്ക് തടസ്സം തുടരുന്നു
വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ഏറ്റവും പുതിയ ഫ്ലൈറ്റ് വിവരങ്ങൾക്കായി എയർലൈനുകളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകി.

അബൂദബി| യു എ ഇ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ചൊവ്വാഴ്ചയും തടസ്സമുണ്ടായി. കാലതാമസവും റദ്ദാക്കലും ഉൾപ്പെടെയുള്ള തടസ്സങ്ങൾ തുടരുകയാണെന്നും എയർലൈൻ, സർക്കാർ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും വിമാനത്താവളങ്ങൾ അറിയിച്ചു. സ്ഥിതിയിൽ നേരിയ പുരോഗതിയുടെ സൂചനകൾ കണ്ടുവരുന്നുണ്ടെങ്കിലും ഈ ഘട്ടത്തിൽ അത് വളരെ കുറവാണെന്ന് പ്രസ്താവനയിൽ പറയുന്നു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ഏറ്റവും പുതിയ ഫ്ലൈറ്റ് വിവരങ്ങൾക്കായി എയർലൈനുകളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകി.
ഇറാൻ, ഇറാഖ്, ഇസ്റാഈൽ, മേഖലയിലെ മറ്റ് ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ വ്യോമാതിർത്തി അടച്ചതിനാൽ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈദുബൈ, എയർ അറേബ്യ തുടങ്ങിയ യു എ ഇയിലെ പ്രധാന വിമാനക്കമ്പനികൾ വ്യാപകമായ ഫ്ലൈറ്റ് റദ്ദാക്കലും റൂട്ട് മാറ്റങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും കാലതാമസവും റദ്ദാക്കലും തുടരുന്നതിനാൽ റീബുക്കിംഗ് ഓപ്ഷനുകൾ പരിഗണിക്കണമെന്നും ട്രാവൽ ഏജൻസികളും നിർദേശിച്ചിട്ടുണ്ട്.

---- facebook comment plugin here -----