Connect with us

Kerala

പാങ്ങപ്പാറയില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Published

|

Last Updated

തിരുവനന്തപുരം| ശ്രീകാര്യം പാങ്ങപ്പാറയില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. പ്രതികളില്‍ നിന്ന് 0.468 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് പാങ്ങപ്പാറ തിരുനഗറിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. വെങ്ങാനൂര്‍ വെണ്ണിയൂര്‍ സ്വദേശികളായ അരുണ്‍ ദാസ് (25), ആല്‍ബി (25) എന്നിവരാണ് പിടിയിലായത്. വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്.

അതേസമയം ആന്ധ്രാപ്രദേശില്‍ നിന്ന് കാറില്‍ എത്തിച്ച ഏഴര കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായിരുന്നു. കുറ്റിച്ചല്‍ മണ്ണൂര്‍കര അരികില്‍ എം വി ഹൗസില്‍ പ്രശാന്ത് ആണ് (38) അറസ്റ്റിലായത്.

Content Highlights:
The Sreekaryam police arrested two youths from a house in Pangappara Thirunagar with nearly half a kilogram of ganja. The accused, identified as Arun Das and Albi from Venganoor, were remanded by the court after the seizure. In a separate incident, another man was apprehended by the DANSAF team with 7.5 kg of ganja smuggled from Andhra Pradesh.

 

Latest