National
ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരവാദികള്‍ക്ക് കശ്മീരി പണ്ഡിറ്റിന്റെ കൊലയുമായി ബന്ധം
ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് നിരവധി ആയുധങ്ങളും തോക്കുകളും പിടിച്ചെടുത്തു
ന്യൂഡല്‍ഹി| വെള്ളിയാഴ്ച വടക്കന്‍ കശ്മീരിലെ ബന്ദിപോരയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പാകിസ്ഥാന്‍ ഭീകരവാദികള്‍ കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റ് രാഹുല്‍ ഭട്ടിന്റെ കൊലപാതകവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് നിരവധി ആയുധങ്ങളും തോക്കുകളും പിടിച്ചെടുത്തു. വ്യാഴാഴ്ചയാണ് റവന്യൂ വിഭാഗത്തില്‍ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റ് രാഹുല്‍ ഭട്ട് തീവ്രവാദികളുടെ വെടിയേറ്റ് മരിക്കുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കശ്മീര്‍ ടൈഗേഴ്‌സ് രംഗത്ത് വന്നിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് കശ്മീരി പണ്ഡിറ്റ് സമുദായം വന്‍ പ്രതിഷേധം നടത്തി.







