Connect with us

Kerala

മത്സ്യവില്‍പനക്കാരിയുടെ മത്സ്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

വഴിയോരകച്ചവടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ അല്‍ഫോണ്‍സിയ എന്ന മത്സ്യത്തൊഴിലാളിയുടെ കൈയില്‍ നിന്നും മത്സ്യം എടുത്ത് വലിച്ചെറിയുകയായരുന്നു.

Published

|

Last Updated

തിരുവനന്തപുരം | ആറ്റിങ്ങലില്‍ മത്സ്യം വില്‍ക്കുകയായരുന്ന വയോധികയുടെ മത്സ്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ടു നഗരസഭ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും ശുചീകരണത്തൊഴിലാളിക്കുമാണ് സസ്‌പെന്‍ഷന്‍.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുബാറക് ഇസ്മയില്‍, ശുചീകരണ തൊഴിലാളി ഷിജു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംയമനത്തോടെ പ്രവര്‍ത്തിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭ സെക്രട്ടറിയുടെ നടപടി.

ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ ആഗസ്റ്റ് പത്തിനാണ് സംഭവം. വഴിയോരകച്ചവടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ അല്‍ഫോണ്‍സിയ എന്ന മത്സ്യത്തൊഴിലാളിയുടെ കൈയില്‍ നിന്നും മത്സ്യം എടുത്ത് വലിച്ചെറിയുകയായരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജീവനക്കാരക്ക് നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി.

Latest