Kerala
തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി
കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘമാണ് പുത്തന്‍തോപ്പ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്

തിരുവനന്തപുരം | പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ തിരയില്‍പ്പെട്ട് കാണാതായി.ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘമാണ് പുത്തന്‍തോപ്പ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്.
മൂന്ന്‌പേരാണ് ആദ്യം കടലില്‍ കുളിക്കാനായി ഇറങ്ങിയത്. അതില്‍ നബീല്‍,അഭിജിത് എന്നിവരെയാണ് തിരയില്‍പ്പെട്ട് കാണാതായത്. കൂടെയുണ്ടായിരുന്ന ആസിഫ് തിരയില്‍പ്പെട്ടെങ്കിലും രക്ഷപ്പെടുകയായിരുന്നു.സ്ഥലത്ത് പോലീസും അഗ്‌നിരക്ഷാ സേനയും തിരച്ചില്‍ നടത്തുകയാണ്.
---- facebook comment plugin here -----