Uae
കുരുന്നുബാലികക്ക്കൈ നൽകി ശൈഖ് മുഹമ്മദ്
തരംഗമായി ദൃശ്യങ്ങൾ
ദുബൈ | വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഒരു കൊച്ചുപെൺകുട്ടിക്ക് ഹൈ ഫൈവ് നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നു. തന്റെ പ്രിയപ്പെട്ട നേതാവിനെ കണ്ടപ്പോൾ ആവേശത്തോടെ കൈനീട്ടിയ പെൺകുട്ടിയെ ശൈഖ് മുഹമ്മദ് പുഞ്ചിരിയോടെ ചേർത്തുപിടിക്കുന്നതാണ് വീഡിയോയിലുള്ളത്. പൊതുസ്ഥലത്തുകൂടി നടന്നുപോകുമ്പോഴാണ് കുട്ടി അദ്ദേഹത്തിന് നേരെ കൈനീട്ടിയത്. ഒട്ടും മടിക്കാതെ അദ്ദേഹം കുട്ടിക്ക് കൈ നൽകുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു.
സാധാരണക്കാരുമായി, പ്രത്യേകിച്ച് കുട്ടികളുമായി ശൈഖ് മുഹമ്മദ് പുലർത്തുന്ന ആത്മബന്ധത്തിന്റെ മറ്റൊരു ഉദാഹരണമായാണ് ഈ വീഡിയോയെന്ന് പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ദൃശ്യങ്ങൾ കണ്ടത്. ദുബൈ ഭരണാധികാരിയുടെ ലാളിത്യത്തെയും കരുണയെയും പുകഴ്ത്തി നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
മുമ്പും സമാനമായ രീതിയിൽ കുട്ടികളോടൊപ്പം നിൽക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ ലോകശ്രദ്ധ നേടിയിട്ടുണ്ട്. കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമായി നിരവധി പദ്ധതികളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പാക്കി വരുന്നത്.



