Kerala
കാസര്‍കോട് രണ്ട് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍
സംഭവസമയം പള്ളിയുടെ പരിസരത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കാഞ്ഞങ്ങാട് | കാഞ്ഞങ്ങാട് രണ്ടു കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു.പാലക്കി സ്വദേശി അസീസിന്റെ മകന്‍ അഫാസ് (9), ഹൈദറിന്റെ മകന്‍ അന്‍വര്‍ (11) എന്നിവരാണു മരിച്ചത്. മാണിക്കോത്ത് പാലത്തിങ്കലെ പഴയ ജുമാ- മസ്ജിദ് പള്ളിയുടെ കുളത്തിലാണ് അപകടമുണ്ടായത്.
കുളത്തില്‍ കുളിക്കാനിറങ്ങിയതിനിടെയാണ് അപകടം.മൂന്നുപേരാണ് കുളത്തില്‍ മുങ്ങിത്താണത്. അന്‍വറിന്റെ സഹോദരന്‍ ഹാഷിഖ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
സംഭവസമയം പള്ളിയുടെ പരിസരത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇരുവരും മരിച്ചത്.
---- facebook comment plugin here -----