Ongoing News
രണ്ടടിച്ചു, രണ്ട് വഴങ്ങി; ഗോവക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ സമനിലപ്പൂട്ട്

പനാജി | ഐ എസ് എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സും എഫ് സി ഗോവയും തമ്മിലുള്ള മത്സരം സമനിലയില്‍. ഗോവയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോള്‍ നേടി. രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്. ആദ്യ പകുതിയിലായിരുന്നു നാല് ഗോളുകളും.
പത്താം മിനുട്ടില്‍ ജേക്‌സണ്‍ സിങിന്റെ വകയായിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍ (1-0). ഇരുപതാം മിനുട്ടില്‍ അഡ്രിയാന്‍ ലൂനയും സ്‌കോര്‍ ചെയ്തു (2-0). പിന്നീട് ജോര്‍ജ് ഓര്‍ട്ടിസ് മെന്‍ഡോസ ഗോവക്കായി ഒരു ഗോള്‍ മടക്കി (1-2). 24ാം മിനുട്ടിലാണ് ഗോവയുടെ ആദ്യ ഗോള്‍ പിറന്നത്. 38ാം മിനുട്ടില്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ വല ചലിച്ചു. ഇത്തവണ എഡു ബേഡിയയയാണ് ഗോള്‍ നേടിയത്. (2-2).
---- facebook comment plugin here -----