Connect with us

Kerala

കര്‍ണാടകയില്‍ ലോറി മരത്തിലിടിച്ച് അപകടം; രണ്ടു മലയാളി യുവാക്കൾ മരിച്ചു

ടയറുകള്‍ കയറ്റി സേലത്തേക്കു പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു.

Published

|

Last Updated

കാളികാവ്| കര്‍ണാടകയിലെ തുമകൂരുവില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ കാളികാവ് സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. ഇര്‍ഷാദ് അലി (23), മുഹമ്മദ് അമീന്‍ (22) എന്നിവരാണ് മരിച്ചത്. മൈസൂരു-മുത്തൂര്‍ റോഡില്‍ തുമകൂരുവില്‍വെച്ച് ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് അപകടം.

ടയറുകള്‍ കയറ്റി സേലത്തേക്കു പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചതായാണ് വിവരം. തുമകൂര്‍ ജില്ല ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം നളെ നാട്ടിലെത്തിച്ച് ഖബറടക്കും.

Latest