Kerala
പത്തനംതിട്ടയില്‍ ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ട് മരണം
നിയന്ത്രണം നഷ്ടമായ ജീപ്പ് ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം
പത്തനംതിട്ട | പത്തനംതിട്ട കുളനടയില്‍ ജീപ്പും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റു. ഡ്രൈവര്‍ അരുണ്‍ കുമാര്‍, ജീപ്പ് യാത്രിക ലതിക എന്നിവരാണ് മരിച്ചത്.
പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ ജീപ്പ് ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം







