Connect with us

International

പാക് അധീന കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെപ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു

22 പേര്‍ക്ക് പരുക്കേറ്റു. പാക് ആര്‍മി, ഐ എസ് ഐ പിന്തുണയുള്ള മുസ്‌ലിം കോണ്‍ഫറന്‍സ് എന്നിവയുടെ ആളുകളാണ് വെടിയുതിര്‍ത്തത്.

Published

|

Last Updated

ഇസ്‌ലാമാബാദ് | പാക് അധീന കശ്മീരിലെ മുസഫറാബാദില്‍ അവാമി ആക്ഷന്‍ കമ്മിറ്റിയുടെ പ്രക്ഷോഭത്തിനു നേരെ നടന്ന വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരുക്കേറ്റു. പാക് ആര്‍മി, ഐ എസ് ഐ പിന്തുണയുള്ള മുസ്‌ലിം കോണ്‍ഫറന്‍സ് എന്നിവയുടെ ആളുകളാണ് വെടിയുതിര്‍ത്തതെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ദേശീയ മാധ്യമത്തിന്റെ റിപോര്‍ട്ട് വ്യക്തമാക്കുന്നു.

70 വര്‍ഷത്തിലധികമായി നിഷേധിക്കപ്പെടുന്ന മൗലികാവകാശങ്ങള്‍ക്കു വേണ്ടിയാണ് പ്രക്ഷോഭമെന്നാണ് അവാമി ആക്ഷന്‍ കമ്മിറ്റി പറയുന്നത്. പാകിസ്താനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ഥികള്‍ക്കായി പാക് അധിനിവേശ കശ്മീരിലെ നിയമസഭയില്‍ നീക്കിവെച്ച 12 സീറ്റുകള്‍ നിര്‍ത്തലാക്കണമെന്നും പ്രാദേശികമായി പ്രയോജനകരമാകുന്ന ജലവൈദ്യുത പദ്ധതികളെ കുറിച്ച് പുനരാലോചിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

കാര്‍ഷികോത്പന്നങ്ങള്‍, വൈദ്യുതി ബില്‍ എന്നിവയില്‍ കൂടുതല്‍ സബ്‌സിഡി നടപ്പാക്കുക, രാഷ്ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനകളും അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങള്‍.

Latest