Connect with us

National

അമൃത്പാല്‍ സിങ്ങിന്റെ അടുത്ത രണ്ട് സഹായികള്‍ പിടിയില്‍

അമൃത്പാലിനെ രക്ഷപെടാന്‍ സഹായിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിലായത്.

Published

|

Last Updated

ചണ്ഡീഗഢ്| പഞ്ചാബില്‍ ഖലിസ്ഥാന്‍വാദി നേതാവ് അമൃത്പാല്‍ സിങ്ങിനെ രക്ഷപെടാന്‍ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍. മൊഹാലിയിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഒരു സ്ത്രീയും പുരുഷനും അറസ്റ്റിലായത്.

ഗുജ്രാന്ത് സിങ്, നിഷ റാണി എന്നിവരാണ് അറസ്റ്റിലായത്. മൊഹാലിയിലെ സെക്ടര്‍ 88ല്‍ പഞ്ചാബ്, ഡല്‍ഹി പൊലീസ് സംഘം നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട റെയ്ഡിലാണ് ഇവരെ പിടികൂടിയത്.

അമൃത്പാലിനെ രക്ഷപെടാന്‍ സഹായം ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അമൃത്പാല്‍ സിങ്ങിന്റെയും ഇയാളുടെ സഹായികളുടെയും നീക്കത്തെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.

 

 

---- facebook comment plugin here -----

Latest