Connect with us

Kasargod

കാസര്‍കോട്ട് രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

പെരിയ ചെര്‍ക്കപ്പാറ ഗവ.സ്‌കൂളിന് സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍.

Published

|

Last Updated

കാസര്‍കോട്ട് | പെരിയയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പെരിയ ചെര്‍ക്കപ്പാറ ഗവ.സ്‌കൂളിന് സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. രേഷ്മ- ദിനേശ് ദമ്പതികളുടെ മകൻ ദിൽജിത്ത് (14), രവി- ഷീബ ദമ്പതികളുടെ മകൻ നന്ദഗോപൻ (14) എന്നിവരാണ് മരിച്ചത്.

രണ്ടു പേരും പെരിയ ഗവ. സ്കൂളിലെ വിദ്യാർഥികളാണ്. ഇന്ന് വൈകുന്നേരം കൂട്ടുകാരോടൊപ്പം കുളത്തിൽ ഇറങ്ങിയ ഇരുവരും ചെളിയിൽ അകപ്പെടുകയായിരുന്നു. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ.

---- facebook comment plugin here -----

Latest