Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

പ്രണയം നടിച്ച് പെണ്‍കുട്ടിയെ വശീകരിച്ച അഭിജിത്ത്, പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയുമായിരുന്നു

Published

|

Last Updated

പത്തനംതിട്ട  |പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.തണ്ണിത്തോട് മൂഴി സ്വദേശി അനന്തു (26), തണ്ണിത്തോട് കൂത്താടിമണ്‍ സ്വദേശി വലിയതറയില്‍ വീട്ടില്‍ അഭിജിത്ത് (28) എന്നിവരെയാണ് കോന്നി പോലീസ് പിടികൂടിയത്. കോട്ടയം, വെള്ളപ്പാറയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇരുവരും

പ്രണയം നടിച്ച് പെണ്‍കുട്ടിയെ വശീകരിച്ച അഭിജിത്ത്, പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയുമായിരുന്നു.തുടര്‍ന്ന് അനന്തു ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടിക്ക് വാട്ട്‌സ്ആപ്പില്‍ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി. പിന്നീട് കുട്ടിയെ പൂങ്കാവിലുള്ള വാടക വീട്ടിലെത്തിച്ചും പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

പീഡനവിവരമറഞ്ഞ് കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത കോന്നി പോലീസ് അനന്തുവിനെ കോട്ടയത്തെ വാടകവീട്ടില്‍ നിന്നും അഭിജിത്തിനെ എറണാകുളത്ത് നിന്നും പിടികൂടുകയായിരുന്നു.

 

Latest