Connect with us

മഹാരാഷ്ട്രയില്‍ രണ്ടാഴ്ചയായി തുടരുന്ന രാഷ്ട്രീയ നാടകത്തില്‍ വീണ്ടും വന്‍ ട്വിസ്റ്റ്. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡേയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപവത്കരണത്തിന് ചര്‍ച്ചകള്‍ പുരോഗമിക്കവെ തികച്ചും അപ്രതീക്ഷിതമായാണ് ഷിന്‍ഡേയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുള്ള കരുനീക്കം. 

സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഷിന്ദേയ്‌ക്കൊപ്പം ഗവര്‍ണറെ കണ്ടശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെയാണ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് 7.30ന് ഷിന്‍ഡേ സത്യപ്രതിജ്ഞ ചെയ്യുമെന്നും പുതിയ സര്‍ക്കാറില്‍ താനുണ്ടാകില്ലെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി. ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നും ഷിന്‍ഡേ ഉപമുഖ്യമന്ത്രിയാകുമെന്നുമായിരുന്നു ആ നിമിഷം വരെയുള്ള മാധ്യമവാര്‍ത്തകള്‍. ശിവേസനാ ഔദ്യോഗികപക്ഷത്തെ പോലും ഞെട്ടിച്ചുകൊണ്ടാണ് ബിജെപി മഹാനാടകത്തില്‍ സൂപ്പര്‍ ക്ലൈമാക്‌സ് ഒരുക്കിയത്

വീഡിയോ കാണാം

---- facebook comment plugin here -----

Latest