Connect with us

Kerala

മദ്രാസ് ഐ ഐ ടിയില്‍ പ്രവേശനം നേടി മഅ്ദിന്‍ സാദാത്ത് അക്കാദമിയിലെ ഇരട്ട സഹോദരങ്ങള്‍

മതവിദ്യാഭ്യാസത്തിലും ഉന്നത റാങ്ക് ജേതാക്കളാണ് ഇരുവരും

Published

|

Last Updated

മലപ്പുറം | രാജ്യത്തെ മികച്ച പ്രീമിയം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള ജാം 2025 പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി മദ്രാസ് ഐ ഐ ടിയില്‍ പ്രവേശം നേടി മഅ്ദിന്‍ സാദാത്ത് അക്കാദമിയിലെ ഇരട്ട സഹോദരങ്ങളായ വിദ്യാര്‍ഥികള്‍. മലപ്പുറം മൊറയൂര്‍ സ്വദേശികളായ സയ്യിദ് ഇബ്റാഹീം ഉവൈസ് ബാഫഖീഹ്, സയ്യിദ് മുഹമ്മദ് നവാസ് ബാഫഖീഹ് എന്നിവരാണ് എം എസ് സി കെമിസ്ട്രിയില്‍ പ്രവേശനം നേടിയത്.

മതവിദ്യാഭ്യാസത്തിലും ഉന്നത റാങ്ക് ജേതാക്കളായ ഇരുവര്‍ക്കും പഠന പാഠ്യേതര വിഷയങ്ങളില്‍ ഒരുമിച്ച് മികച്ച വിജയങ്ങള്‍ കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്. എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ ഇരുവരും എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ്, അഖിലേന്ത്യാ സാദാത്ത് ഫെസ്റ്റ് വേദികളിലും ജേതാക്കളായി കഴിവ് തെളിയിച്ചിട്ടുണ്ട്. മൊറയൂരിലെ സയ്യിദ് ശിഹാബുദ്ദീന്‍ ബാഫഖീഹ് തങ്ങളുടെയും മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ സഹോദരി സയ്യിദത്ത് റൈഹാനത്ത് ബീവിയുടെയും മക്കളാണ്.

മികച്ച നേട്ടം കൈവരിച്ച ഇരുവരെയും മഅ്ദിന്‍ അക്കാദമി ആദരിച്ചു. അനുമോദന ചടങ്ങില്‍ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കേരള ഹജ്ജ് വഖ്ഫ് മന്ത്രി വി അബ്ദുറഹ്മാന്‍, കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍, ശാഹുല്‍ ഹമീദ് ബാവല്‍ മലേഷ്യ എന്നിവര്‍ ചേര്‍ന്ന് ഇരുവര്‍ക്കും ലാപ്ടോപ്പുകള്‍ സമ്മാനിച്ചു.

Latest