National
ചെന്നൈയില്‍ പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: ടി വി കെ പ്രവർത്തകന്‍ അറസ്റ്റിൽ
മെയ് മൂന്നിനാണ് കാസിമേട് പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയത്.
ചെന്നൈ| ചെന്നൈയില്‍ പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തമിഴക വെട്രി കഴകം (ടി വി കെ) പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പാവു ദിനേശാണ് (43) അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടി ആര്‍ കെ നഗര്‍ നിയോജകമണ്ഡലത്തിലെ കാസിമേട് സിംഗാരവേലന്‍ നഗറിലുള്ള ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. കുട്ടി പുറത്ത് കളിച്ചുകൊണ്ടിരുന്ന സമയത്ത് പ്രദേശത്ത് താമസിക്കുന്ന പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുയിരുന്നു. പിന്നീട് വീട്ടിലെത്തിയ കുട്ടി തന്റെ ബന്ധുവിനോട് കാര്യങ്ങള്‍ തുറന്നു പറയുകയും തുടര്‍ന്ന് മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു.
മെയ് മൂന്നിനാണ് കാസിമേട് പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെയുള്ള അതിക്രമമായതിനാല്‍ പോക്‌സോ ആക്ട് പ്രകാരം കേസെടുക്കുകയും കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ റോയപുരം വനിതാ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights:
A worker from the Tamilaga Vettri Kazhagam (TVK) party, Pavu Dinesh, has been arrested in Chennai for allegedly sexually assaulting a 10-year-old girl. The incident occurred in Kasimedu when the child was visiting a relative’s house and was lured to the suspect’s residence. Following a complaint from the victim’s family, the police registered a case under the POCSO Act and remanded the accused into custody.







