mission arikkompan
അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം പ്രതിസന്ധി
അരിക്കൊമ്പന്‍ ഇപ്പോള്‍ എവിടെയെന്ന് വ്യക്തമല്ല
ഇടുക്കി | കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം പ്രതിസന്ധി. അതിരാവിലെ ആരംഭിച്ച ദൗത്യം ആറുമണിക്കൂര്‍ പിന്നിട്ടിട്ടും കാര്യങ്ങള്‍ മുന്നോട്ടു പോയില്ല.
അരിക്കൊമ്പന്‍ ഇപ്പോള്‍ എവിടെയെന്ന് വ്യക്തമല്ല. ചിന്നക്കനാലിന്റെ വിവിധ മേഖലയില്‍ തെരച്ചില്‍ നടത്തുകയാണ് ദൗത്യസംഘം. നേരത്തെ ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന അരിക്കൊമ്പന്‍ പിന്നീട് അപ്രത്യക്ഷമായി. കൂട്ടത്തില്‍ നിന്നു മാറി കാട്ടില്‍ ഉറങ്ങുകയായിരിക്കുമെന്നാണു വനംവകുപ്പ് സംശയിക്കുന്നത്.
ഇനി പതിനൊന്ന് മണിക്ക് ശേഷമേ പുറത്തിറങ്ങൂ എന്നാണുകരുതുന്നത്. സമയം വൈകുന്നതോടെ ദൗത്യം വെല്ലുവിളി നേരിടുകയാണ്. വെയില്‍ ശക്തമായാല്‍ ആനയെ വെടിവയ്ക്കാന്‍ കഴിയാതെ വരും. വെയില്‍ കൂടിയാല്‍ ആനയെ തണുപ്പിക്കാന്‍ സൗകര്യം വേണ്ടിവരും. റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ കുടുതല്‍ സമയം വേണം. ആനയെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ശ്രമകരമാണ്.