Connect with us

National

ജമ്മു കശ്മീരില്‍ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞു: നാല് മരണം

പോലീസും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Published

|

Last Updated

റംബാന്‍| ജമ്മു കശ്മീരില്‍ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചു. റംബാന്‍ ജില്ലയിലെ ബനിഹാല്‍ മേഖലയിലെ ഷേര്‍ ബീബിക്ക് സമീപമാണ് അപകടമുണ്ടായത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന ട്രക്ക്, വലിയ പാറയില്‍ ഇടിച്ച് റോഡില്‍ നിന്ന് തെന്നിമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ട്രക്ക് താഴ്ച്ചയിലേക്ക് മറിഞ്ഞെന്നും വാഹനത്തിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ഗാര്‍ഹിക ആവശ്യത്തിനായി ട്രക്കില്‍ കൊണ്ടുപോകുകയായിരുന്ന ആറോളം കന്നുകാലികളും അപകടത്തില്‍ ചത്തു. പോലീസും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

 

Latest