National
മഹാരാഷ്ട്രയില്‍ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നാല് മരണം
അപകടത്തില്‍ 22 പേര്‍ക്ക് പരുക്കേറ്റു.

മുംബൈ| മഹാരാഷ്ട്രയില്‍ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. 22 പേര്‍ക്ക് പരുക്കേറ്റു. പൂനെ-ബെംഗളൂരു ഹൈവേയിലെ നര്‍ഹെ മേഖലയ്ക്ക് സമീപമാണ് അപകടം.
മുംബൈ-ബെംഗളൂരു ദേശീയ പാതയില്‍ ക്ഷേത്രത്തിന് സമീപം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.
മൂന്ന് ബസ് യാത്രക്കാരും ട്രക്ക് ഡ്രൈവറുമാണ് മരിച്ചത്. പരുക്കേറ്റ 13 യാത്രക്കാരെ നവലെ ആശുപത്രി, ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രി, സസൂണ്‍ ആശുപത്രി എന്നിവയുള്‍പ്പെടെ പൂനെയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----