Uae
അറബിക്കടലില്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റ്; യു എ ഇയെ നേരിട്ട് ബാധിക്കില്ല
കടല്‍ പ്രക്ഷുബ്ധമാവുന്നതിനെ തുടര്‍ന്ന് ചില തീരപ്രദേശങ്ങളില്‍ വെള്ളം കയറിയേക്കാം. എന്നാല്‍ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളെ ബാധിച്ചേക്കില്ല.

ദുബൈ | അറബിക്കടലില്‍ ആഞ്ഞടിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ് യു എ ഇ അധികൃതര്‍ നിരീക്ഷിച്ചു വരികയാണ്. പ്രാരംഭ റിപ്പോര്‍ട്ട് പ്രകാരം കടുത്ത കാലാവസ്ഥ രാജ്യത്തെ നേരിട്ട് ബാധിക്കില്ലെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍ സി ഇ എം എ) അറിയിച്ചു.
കടല്‍ പ്രക്ഷുബ്ധമാവുന്നതിനെ തുടര്‍ന്ന് ചില തീരപ്രദേശങ്ങളില്‍ വെള്ളം കയറിയേക്കാം. എന്നാല്‍ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളെ ബാധിച്ചേക്കില്ല. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംയുക്ത വിലയിരുത്തല്‍ ടീമുമായി എന്‍ സി ഇ എം എ കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ഔദ്യോഗിക ചാനലുകളിലൂടെയും ഉറവിടങ്ങളിലൂടെയും നല്‍കുന്ന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ എന്‍ സി ഇ എം എ അറിയിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ അറബിക്കടലില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഇന്ന് ഉച്ചതിരിഞ്ഞ് ക്രമേണ ദുര്‍ബലമാകും. രാവിലെ 11.30ന് കൊടുങ്കാറ്റ് പടിഞ്ഞാറോട്ട് നീങ്ങുമ്പോള്‍ മണിക്കൂറില്‍ 60 മുതല്‍ 80 കി.മീ. വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് എന്‍ സി എം കൂട്ടിച്ചേര്‍ത്തു. കടലില്‍ നിന്നുള്ള മേഘങ്ങളുടെ ചലനം കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ നേരിയ മഴക്ക് കാരണമാകുമെന്നും എന്‍ സി ഇ എം എ പറഞ്ഞു.