Kerala
ഗ്യാസ് പൈപ്പ്‌ലൈനില്‍ ചോര്‍ച്ച: സംഭവം കുമാരപുരം പൂന്തി റോഡില്‍ റോഡ് നിര്‍മാണത്തിനിടെ
ഗ്യാസ് ചോര്‍ച്ച നിയന്ത്രിക്കാന്‍ സാധിച്ചുവെന്നാണ് വിവരം. അഗ്‌നിശമന സേന ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.
തിരുവനന്തപുരം|തിരുവനന്തപുരം കുമാരപുരം പൂന്തി റോഡില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച. റോഡ് നിര്‍മാണത്തിനായി റോഡിന്റെ വശങ്ങള്‍ ജെസിബി ഉപയോഗിച്ച് കുഴിക്കുന്നതിനിടെയാണ് പൈപ്പ് ലൈനില്‍ പൊട്ടലുണ്ടായത്. സംഭവസ്ഥലത്ത് അഗ്‌നിശമന സേന ഉള്‍പ്പെടെ എത്തിയിട്ടുണ്ട്.
ഈ ഭാഗത്തേക്കുള്ള വാല്‍വ് എല്ലാം അടച്ച് അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഗ്യാസ് ചോര്‍ച്ച നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Content Highlights:
A gas pipeline leak occurred at Poonthi Road in Kumarapuram, Trivandrum. The pipe was damaged by a JCB during road construction work. Fire force personnel rushed to the spot and the gas leak was successfully brought under control.


