Connect with us

tri nation football tournament

ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഇന്ത്യക്ക് വിജയത്തുടക്കം

അനിരുധ് ഥാപ്പയാണ് ഗോള്‍ നേടിയത്.

Published

|

Last Updated

ഇംഫാല്‍ | ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ മ്യാന്മറിനെ പരാജയപ്പെടുത്തി ഇന്ത്യ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ വിജയം. ഒന്നാം പകുതിയുടെ അധിക സമയത്ത് അനിരുധ് ഥാപ്പയാണ് ഗോള്‍ നേടിയത്.

കളിയുടെ അവസാന ഘട്ടത്തില്‍ ഥാപ്പയുടെ ക്രോസില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോളടിച്ചെങ്കിലും ഓഫ് സൈഡ് ആകുകയായിരുന്നു. ചേത്രി നിരവധി തവണ ഗോള്‍ശ്രമം നടത്തിയെങ്കിലും ഫലവത്തായില്ല. മാര്‍ച്ച് 28ന് കിര്‍ഗിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Latest