Connect with us

Kerala

റേഷന്‍കട തൊഴിലാളികളുടെ കയറ്റിറക്ക് കൂലി; 15 ശതമാനം വര്‍ധന

പുതുക്കിയ കൂലി ഇന്ന്‌ മുതല്‍ പ്രാബല്യത്തിലായതായി ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ എന്‍ എഫ് എസ് എ ഗോഡൗണുകളിലും റേഷന്‍ കടകളിലും കയറ്റിറക്ക് തൊഴിലാളികളുടെ നിലവിലെ കൂലിയില്‍ 15 ശതമാനം വര്‍ധന നല്‍കുന്നതിന് തീരുമാനമായി. നിലവിലുണ്ടായിരുന്ന കൂലി നിരക്ക് കരാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അവസാനിച്ച സാഹചര്യത്തില്‍ ലേബര്‍ കമ്മീഷണര്‍ ഡോ കെ വാസുകിയുടെ അധ്യക്ഷതയില്‍ കമ്മീഷണറേറ്റില്‍ വിളിച്ചു ചേര്‍ത്ത തൊഴിലാളി യൂനിയന്‍ പ്രതിനിധികളുടെയും കരാറുകാരുടെയും യോഗത്തിലാണ് തീരുമാനം.

പുതുക്കിയ കൂലി ഇന്ന്‌ മുതല്‍ പ്രാബല്യത്തിലായതായി ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

ചര്‍ച്ചയില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ ശ്രീലാല്‍, എന്‍ എഫ് എസ് എ മാനേജര്‍ ഇന്‍ ചാര്‍ജ് ടി ജെ ആശ, റേഷനിങ് കണ്‍ട്രോളര്‍ കെ മനോജ് കുമാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികളായ ആര്‍ രാമു, എന്‍ സുന്ദരന്‍ പിള്ള, സി കെ മണിശങ്കര്‍ (സി ഐ ടി യു), പി എസ് നായിഡു, കെ വേലു (എ ഐ ടി യു സി), വി ആര്‍ പ്രതാപന്‍ (ഐ എന്‍ ടി യു സി), കെ സദാശിവന്‍ പിള്ള ( ബി എം എസ്), അബ്ദുല്‍ മജീദ് വല്ലച്ചിറ (എസ് ടി യു), കരാറുകാരുടെ പ്രതിനിധികളായ ഫഹദ് ബിന്‍ ഇസ്മായില്‍, ടോമി മാത്യു, മുഹമ്മദ് റഫീഖ് പങ്കെടുത്തു.