Kerala
കോൺഗ്രസിന് പരാജയ ഭീതി; കെകെ ശൈലജ
വടകരയില്‍ വിജയിക്കുമെന്ന് ഉറപ്പാണെന്നും ശൈലജ പറഞ്ഞു.
തിരുവനന്തപുരം| കോണ്‍ഗ്രസിന് പരാജയ ഭീതിയെന്ന് വടകര ലോക്സഭ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. ഉദ്യോഗസ്ഥര്‍ കരുതിക്കൂട്ടി വോട്ടെടുപ്പ് വൈകിപ്പിച്ചെന്ന് കരുതുന്നില്ലെന്നും വടകരയില്‍ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകിയിട്ടുണ്ടെന്നും ശൈലജ പറഞ്ഞു.
വടകരയിലെ സൈബര്‍ കേസുകളില്‍ അന്വേഷണം തുടരണമെന്നും അവര്‍ പറഞ്ഞു.അതേസമയം വടകരയിലെ കാഫിര്‍ പരാമര്‍ശ പോസ്റ്റ് യുഡിഎഫ് നിര്‍മിതമെന്നാണ് തന്റെ ബോധ്യം. വ്യാജം ആണെങ്കില്‍ യുഡിഎഫ് തെളിയിക്കട്ടെയെന്നും അവര്‍ പറഞ്ഞു.വടകരയില്‍ വിജയിക്കുമെന്ന് ഉറപ്പാണെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു







