Connect with us

International

കാലിഫോര്‍ണിയയിലെ കാറപകടം ; മരിച്ചത് പത്തനംതിട്ട സ്വദേശികള്‍

പത്തനംതിട്ട കൊടുമണ്‍ ചെറുകര സ്വദേശി തരുണ്‍ ജോര്‍ജ്, ഭാര്യ റിന്‍സി, സ്‌കൂള്‍ വിദ്യാര്‍ഥികളായ 2 മക്കള്‍ എന്നിവരാണ് മരിച്ചത്.

Published

|

Last Updated

പത്തനംതിട്ട | യു. എസിലെ കാലിഫോര്‍ണിയയില്‍ ഇലക്ട്രിക്ക് കാര്‍ മരത്തിലിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ചത് പത്തനംതിട്ട സ്വദേശികള്‍. സാത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥരായ പത്തനംതിട്ട കൊടുമണ്‍ ചെറുകര തരുണ്‍ ജോര്‍ജ്, ഭാര്യ റിന്‍സി, സ്‌കൂള്‍ വിദ്യാര്‍ഥികളായ 2 മക്കള്‍ എന്നിവരാണ് മരിച്ചത്.

പ്രാദേശിക സമയം ബുധനാഴ്ച രാത്രി 9.30 ന് അലമീഡ കൗണ്ടിയിലെ പ്ലസന്റണ്‍ നഗരത്തില്‍ വെച്ചായിരുന്നു അപകടം. റോഡരികിലെ ഓക്ക് മരത്തില്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ കാര്‍ കത്തി നശിച്ചു. ചെന്നൈ അണ്ണാനഗര്‍ ഈസ്റ്റില്‍ താമസിക്കുന്ന ജോര്‍ജ് സി ജോര്‍ജ് (ജോര്‍ജി) അനിത ദമ്പതികളുടെ മകനാണ് തരുണ്‍ ജോര്‍ജ്.

 

Latest