Connect with us

Uae

പതിനെട്ടാമത് ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് ഏപ്രില്‍ 30 ന്

അബൂദബി അന്താരഷ്ട്ര പുസ്തക മേളയോടനുബന്ധിച്ചാണ് ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് നടക്കുന്നത്.

Published

|

Last Updated

അബൂദബി | യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍, അബുദബി സാംസ്‌കാരിക ടൂറിസം വകുപ്പിന് കീഴിലുള്ള അബുദബി അറബിക് ഭാഷാ കേന്ദ്രം (എഎല്‍സി) സംഘടിപ്പിക്കുന്ന പതിനെട്ടാമത് ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് ഏപ്രില്‍ 30 ന് രാവിലെ 11 ന് അഡ്നിക് കോണ്‍ഫറന്‍സ് ഹാള്‍ എ യില്‍ നടക്കും.

ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് സെക്രട്ടറി ജനറലും അബൂദബി അറബിക് ലാംഗ്വേജ് സെന്റര്‍ ചെയര്‍മാനുമായ ഡോ അലി ബിന്‍ തമീമ് ചടങ്ങില്‍ പങ്കെടുക്കും. കള്‍ച്ചറല്‍ പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ വിഭാഗത്തിലെ വിജയിയായി സ്‌പെയിനിലെ കാസ അറാബെയെയാണ് തിരഞ്ഞെടുത്തത്. അബൂദബി അന്താരഷ്ട്ര പുസ്തക മേളയോടനുബന്ധിച്ചാണ് ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് നടക്കുന്നത്.

റീം ബാസിയോണി (സാഹിത്യ അവാര്‍ഡ് ജേതാവ്), ഡോ ഹൌസെം എഡിന്‍ ചാച്ചിയ (യുവ എഴുത്തുകാരന്‍ അവാര്‍ഡ് ജേതാവ്), ഡോ അഹമ്മദ് സോമൈ (വിവര്‍ത്തന അവാര്‍ഡ് ജേതാവ്),ഡോ ഖലീഫ അല്‍റോമൈതി (രാജ്യങ്ങളുടെ വികസനത്തിനുള്ള സംഭാവനയ്ക്കുള്ള അവാര്‍ഡ് ജേതാവ്), ഫ്രാങ്ക് ഗ്രിഫല്‍ (അറബ് കള്‍ച്ചര്‍ ഇന്‍ അദര്‍ ലാംഗ്വേജസ് അവാര്‍ഡ് ജേതാവ്),ക്രിയേറ്റീവ് ഇന്‍ഡസ്ട്രീസിനുള്ള ബെയ്റ്റ് എല്‍ഹെക്മ – ചൈന (പബ്ലിഷിംഗ് & ടെക്‌നോളജി അവാര്‍ഡ് ജേതാവ്) സ്‌പെയിന്‍ (കള്‍ച്ചറല്‍ പേഴ്‌സണാലിറ്റി അവാര്‍ഡ് ജേതാവ്) എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി.

Latest