Connect with us

Kerala

ഓട്ടോയിലിരുന്ന് വിദേശമദ്യക്കച്ചവടം: ഡ്രൈവര്‍ അറസ്റ്റില്‍

മൂന്ന് കുപ്പികളിലായി ഒന്നര ലിറ്റര്‍ മദ്യം പിടിച്ചെടുത്തു

Published

|

Last Updated

പത്തനംതിട്ട | ഓട്ടോറിക്ഷയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്പന നടത്തിയ ഡ്രൈവര്‍ കോയിപ്രം പോലീസിന്റെ പിടിയിലായി. കോയിപ്രം കുറവന്‍കുഴി വള്ളിപ്പറമ്പില്‍ വി ആര്‍ സുതനാ(49) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും വിദേശമദ്യവും, വില്‍പ്പന നടത്തിക്കിട്ടിയ പണവും പിടികൂടി. ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു.

ആത്മാവുകവലക്ക് സമീപത്ത് ഓട്ടോ പാര്‍ക്ക് ചെയ്ത്, ആളുകള്‍ക്ക് മദ്യം ഒഴിച്ചുകൊടുത്തുകൊണ്ടിരിക്കവേയാണ് ഇയാള്‍ പിടിയിലായത്. മൂന്ന് കുപ്പികളിലായി ഒന്നര ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.കോയിപ്രം എസ് ഐ മുഹ്സിന്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് പട്രോളിങ് സംഘമാണ് പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തില്‍ എസ് സി പി ഓ അഭിലാഷ്, സി പി ഓമാരായ സുരേഷ്, പരശുറാം എന്നിവരാണ് ഉണ്ടായിരുന്നത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.